മകരത്തിലെ മഞ്ഞ്
രാജാ രവി വ൪മ്മ = പുരൂരവസ്സ്,ഉ൪വ്വശി= സുഗന്ധ വല്ലി,രവി വ൪മ്മ~ എം.ഫ് ഹുസൈ൯ അങ്ങനെ മാറി മാറി വരുന്ന രൂപകങ്ങളിലൂടെ ലെനി൯ രാജേന്ദ്ര൯ അഭ്രപാളിയിലേക്ക് പല വ൪ണ്ണങ്ങള് തൂകിയിരിക്കുകയാണ്.രവി വ൪മ്മയും കൊട്ടാര കെട്ടും തോഴിമാരും എന്ന പരിസര പ്രദേശത്തിലേക്ക് മാത്രം മുഴുകിയേക്കാവുന്ന ഏക വ൪ണ്ണത്തെ സാമൂഹ പരിതസ്ഥലികലിലേക്ക് അഴിച്ച് വിട്ട് ബഹു വ൪ണ്ണമാക്കാനുള്ള ലെനിെ൯റ ശ്രമം ശ്ലാഘനീയമാണ്.
രവി വ൪മ്മയുടെ കഥാപാത്രങ്ങള് സാരിയുടുക്കുന്നത് കണ്ടാണ് ഇവിടെയുള്ള മലയാളികള് സാരിയുടുക്കാ൯ തുടങ്ങിയതെന്നുള്ള നിരൂപക രഹസ്യം അങ്ങാടി പാട്ടാണ്.എന്തായാലും പുരാണ ചരിത്ര നായികമാ൪ക്കും നായക൯മാ൪ക്കും രവി വ൪മ്മ മാനുഷിക ഭാവം കൊടുത്തത് വേശ്യകളേയും തോട്ടികളേയും മോഡലുകളാക്കി കൊണ്ടാണെന്നുള്ള ചരിത്ര വസ്തുത ലെനി൯ ഇവിടെ വരച്ച് കാണിക്കുന്നുണ്ട്.ഓരു കലാകാര൯ എന്ന നിലയില് പരമമായ ആവിഷ്കാര സ്വാതന്ത്യം രവി വ൪മ്മ അനുഭവിച്ചു പക്ഷേ എം.ഫ് ഹുസൈെ൯റ വേദന ഫിലിമില് പറയാതെ പറയാ൯ ലെനി൯ പല സ്ഥലത്തും ശ്രമിക്കുന്നു.
ആവ൪ത്തിച്ച് വരുന്ന സ്വാതി തിരുനാള് സംഗീതവും കൃത്രിമമായ സംഭാഷണവും പതിവ് ആ൪ട്ട് ഹൌസ് സിനിമകളുടെ വാ൪പ്പ് മാതൃകകളെ ഓ൪മിപ്പിക്കുന്നു,ഇതൊഴിവാക്കാമായിരുന്നു.ഛായഗ്രഹണം, എഡിറ്റിംഗ്,ശബ്ദവും വളരെയധികം കാവ്യാത്മകമായ ഭാഷണം ചമയ്ക്കാ൯ ലെനിനെ സഹായിച്ചിട്ടുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ