Powered By Blogger

2011 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

                                                         രാത്രീഞ്ചര൯മാ൪
       രാത്രി  അതും ഞങ്ങള് മൂന്നാലഞ്ച് പേ൪ വൈറ്റില ടൌണിലൂടെ നടക്കുക.ഇതത്ര സാഹസികമൊന്നുമല്ല എന്നലും  ഓരാള് ഓറ്റയ്ക്കുള്ളതിനേക്കാളുള്ള സംഘ ബലത്തെ ചില൪ക്ക് പേടിയാണല്ലോ  ്അ തും നേരം കെട്ട നേരത്ത് രാത്രി രണ്ട് മണിക്ക്.ഞങ്ങളുടെ ഈ നടയ്ക്ക്  യാതൊരു  അജണ്ടയോ വ്യക്തി വിരോധമോ അല്ലെങ്കില് ഉ൯മൂലനമെന്ന  നക്സലൈറ്റ് പ്രേതമൊന്നും ഞങ്ങളുടെ ഏഴകലത്ത് പോലും എത്തിയിട്ടില്ല എന്നുള്ളത് രാഷ്ട്രീയ നിരീക്ഷക൪ ചാനലിലെ ഫോണില് കയറി പറയുന്നത് നിങ്ങളും കണ്ടതല്ലേ.അത് കൊണ്ട് ഈ  നടത്തം തികച്ചും കാല്പനികമായിരുന്നു.
         വൈറ്റില ജംങ്ഷനെ രാത്രി  കാണുമ്പോള് മദാലസയെ പോലെയുണ്ടെന്ന് പറഞ്ഞാല് അതൊരു ക്ലീഷേയാണെന്ന് നിങ്ങള് പറയും എന്നാല് .എല്ലാ  അടുക്കള പണികളും കഴിഞ്ഞ് ദേഹത്ത് അവി ടെയിവിടെയായി കരികളുമായി കിടന്നുറങ്ങുന്ന പത്ത് പെറ്റ അമ്മയെ പോലെയാണ് എനിയ്ക്ക് തോന്നിയത്.തലോടല് പേലെ നേ൪ത്ത കാറ്റ്,കുട്ടികളെ നേ൪വഴി കാട്ടാനെന്ന പോലെ അങ്ങിങ്ങായി കത്തുന്ന സിഗ്നല് ലൈറ്റുകള്.ഇതിനിടയില് നമ്മുടെ അഛ൯ പോലീസ്കാ൪  എവിടെ പോയെന്ന് എവിടെ നോക്കിയിട്ടും കണ്ടില്ല.
          നിധി കാക്കുന്ന ഭൂതത്തെ പോലെ പകലുകളില് എ.ടി.എം കൌണ്ടറുകള്ക്ക്  മുന്നില് ശൌര്യം കാണിക്കാറുള്ള സെക്യൂരിറ്റികാരുടെ രാത്രി തലമുറകള്  കസേരയില് ചാഞ്ഞിരുന്ന്ഉറങ്ങുന്നത്കണ്ടാല്  അതി൪ത്തി കാക്കുന്ന നമ്മുടെ പട്ടാളക്കാ൪ നാണിച്ച് തല കുനിക്കും.പക്ഷേ ഓന്നുണ്ട്  എപ്പോഴും സജീവമായിരിക്കുന്ന ഹോസ്പിറ്റലുകള് കാണുമ്പോള് എസ്.എസ്.എല്.സി പരീക്ഷക്ക് ജീവ ശാസ്ത്രം കുത്തിയിരുന്നു പഠിക്കുന്ന കുട്ടികളെ പോലെ തോന്നി.  പകലിലുള്ല എ൯െറ  ഈ൪ഷ്യ തീ൪ക്കാ൯ ഞാ൯ റോഡിലൂടെ നടന്നപ്പോളൊക്കെ ഏതെങ്കിലും പാണ്ടി ലോറി വന്ന് എന്നെ തിരുത്താ൯ ശ്രമിക്കും.അപ്പോഴൊക്കെ പരാജിതനായി ഞാ൯  ഓരം ചേ൪ന്നു ഞാ൯ നടക്കേണ്ടി വന്നു എന്റ്റെ ശ്രദ്ധയില്ലായ്മയില് അമ്മ എന്നെ ശാസിക്കുന്നത് പോലെ എനിക്ക് തോന്നി.
            പണ്ടെവിടെയോ വായിച്ചതോ൪ക്കുന്നു.സ്വാതന്ത്യ സമര കാലഘട്ടങ്ങളില്, അടിയന്തരാവസ്ഥ കളില്  അല്ലെങ്കില് ട്രെയി൯ വൈകി വരുന്ന മകന് കഞ്ഞി വിളമ്പി കാത്തിരിക്കുന്ന അമ്മമാരെ കുറിച്ച് ആ അമ്മ യെ പോലൊരു അമ്മയായി അങ്ങ് ദൂരെ ഓരു ചായക്കട ലോറി ഡ്രൈവ൪മാരെ കാത്തിരിക്കുന്നു. ഞങ്ങള് അവിടെ കയറി  ആ൪ത്തിയോടെ കട്ട൯ ചായ  ഊതി കുടിച്ചു. തിരിച്ച് നടക്കാനുള്ള ഊ൪ജ്ജത്തിന് കൂടി വേണ്ടി
             

2011 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ഫിലിം


                                                                          മകരത്തിലെ മഞ്ഞ് 
                     രാജാ രവി വ൪മ്മ = പുരൂരവസ്സ്,ഉ൪വ്വശി= സുഗന്ധ വല്ലി,രവി വ൪മ്മ~ എം.ഫ് ഹുസൈ൯ അങ്ങനെ മാറി മാറി വരുന്ന രൂപകങ്ങളിലൂടെ ലെനി൯ രാജേന്ദ്ര൯ അഭ്രപാളിയിലേക്ക് പല വ൪ണ്ണങ്ങള് തൂകിയിരിക്കുകയാണ്.രവി വ൪മ്മയും കൊട്ടാര കെട്ടും തോഴിമാരും എന്ന പരിസര പ്രദേശത്തിലേക്ക് മാത്രം മുഴുകിയേക്കാവുന്ന ഏക വ൪ണ്ണത്തെ സാമൂഹ പരിതസ്ഥലികലിലേക്ക് അഴിച്ച് വിട്ട് ബഹു വ൪ണ്ണമാക്കാനുള്ള ലെനിെ൯റ ശ്രമം ശ്ലാഘനീയമാണ്.
               രവി വ൪മ്മയുടെ  കഥാപാത്രങ്ങള് സാരിയുടുക്കുന്നത് കണ്ടാണ് ഇവിടെയുള്ള മലയാളികള് സാരിയുടുക്കാ൯ തുടങ്ങിയതെന്നുള്ള നിരൂപക രഹസ്യം അങ്ങാടി പാട്ടാണ്.എന്തായാലും പുരാണ ചരിത്ര നായികമാ൪ക്കും നായക൯മാ൪ക്കും രവി വ൪മ്മ മാനുഷിക ഭാവം കൊടുത്തത്  വേശ്യകളേയും തോട്ടികളേയും മോഡലുകളാക്കി കൊണ്ടാണെന്നുള്ള ചരിത്ര വസ്തുത ലെനി൯ ഇവിടെ വരച്ച് കാണിക്കുന്നുണ്ട്.ഓരു കലാകാര൯ എന്ന നിലയില് പരമമായ ആവിഷ്കാര സ്വാതന്ത്യം രവി വ൪മ്മ അനുഭവിച്ചു പക്ഷേ എം.ഫ് ഹുസൈെ൯റ വേദന ഫിലിമില് പറയാതെ പറയാ൯ ലെനി൯ പല സ്ഥലത്തും ശ്രമിക്കുന്നു.   
                     ആവ൪ത്തിച്ച് വരുന്ന സ്വാതി തിരുനാള് സംഗീതവും കൃത്രിമമായ സംഭാഷണവും പതിവ് ആ൪ട്ട് ഹൌസ് സിനിമകളുടെ വാ൪പ്പ് മാതൃകകളെ ഓ൪മിപ്പിക്കുന്നു,ഇതൊഴിവാക്കാമായിരുന്നു.ഛായഗ്രഹണം, എഡിറ്റിംഗ്,ശബ്ദവും വളരെയധികം കാവ്യാത്മകമായ ഭാഷണം ചമയ്ക്കാ൯ ലെനിനെ സഹായിച്ചിട്ടുണ്ട്